നോക്കെത്താ ദൂരത്തോളം പച്ചപ്പുതപ്പ്. വിശാലമായ ആ പ്രദേശം മുഴുവൻ പച്ച പുതപ്പിനാൽ മൂടപ്പെട്ടിരിക്കുന്നു. ‘ആഫ്രിക്കൻ പായൽ’ എന്ന സസ്യം രാക്ഷസീയ ആക്രമണം തോന്നിപ്പിക്കുന്ന വിധം അതിവേഗം വളർന്നു വ്യാപിച്ചിരിക്കുന്നു.
ഒരാൾ കടവിൽ വന്ന് ആ പച്ചപ്പുതപ്പ് ഒന്നു മാറ്റി. മാറിപ്പോയ ഭാഗത്ത് സ്ഫടികം പോലെയുള്ള ജലം. ആ കാണുന്ന പ്രദേശം ഒരു വലിയ പാടശേഖരമാണ്. അത് ആഫിക്കൻ പായൽകൊണ്ട് മൂടിപ്പോയി. അതിനടിയിൽ ശുദ്ധജലം ഉണ്ടെന്ന് തോന്നുകയേയില്ല കണ്ടാൽ.
ഇത് മനുഷ്യമനസ്സുകളെ ഓർമ്മിപ്പിക്കുന്നു. കോപം, താപം, മദം, മത്സരം, കാർപ്പണ്യം, ലോഭം, മോഹം, അസൂയ, ഡംഭ്, അഹങ്കാരം തുടങ്ങിയ സസ്യങ്ങളെക്കൊണ്ട് മനുഷ്യമനസ്സുകൾ മൂടപ്പെട്ടിരിക്കുന്നു. മേൽപ്പറഞ്ഞിട്ടുള്ള ദോഷങ്ങളെ മാറ്റിയാൽ, പായലിനടിയിൽ ശുദ്ധജലത്തെ കണ്ടപോലെ, അത്ഭുതപ്രഭാവമുള്ള മനസ്സിനെ കാണാം. ഒരു മഹാഗുരുവിന്റെ തൂവൽ സ്പർശത്താലേ മനോമാലിന്യങ്ങളെ നീക്കിക്കളയാൻ സാധിക്കൂ.

സോമദാസ്
No comments:
Post a Comment