ശ്വാനനെന്നാണെൻ
പേര്,
യജമാനനോടാണെൻ
കൂറ്,
മോദമോടെയഭിമാനമോടെയീ-
വീടുകാക്കുന്നു
ഞാനെന്നും.
വീരനാണു
ഞാൻ, ശൂരനാണു ഞാൻ
ശബ്ദഗാംഭീര്യമുള്ളവൻ.
അന്യരായുള്ളവർക്കെല്ലാ-
മടുക്കുവാൻ
ഭയമേകുവോൻ.
മനുഷ്യരെപ്പോലെ
നിങ്ങളും,
നായ്ക്കളെപ്പോലെ
ഞങ്ങളും,
ചെയ്യുന്നിതൊന്നാണെന്നു
സംശയന്യേന
ചൊല്ലിടാം.
ദൈവമെന്ന
യജമാനനെ-
യന്യരിൽ
നിന്നു കാക്കുവാൻ,
മതമെന്നൊരു
വീട്ടിലാക്കി-
ക്കാവൽ
നിൽക്കുന്നു നിത്യവും.
അടിക്കുന്നൂ,
ഇടിക്കുന്നൂ,
ചവിട്ടുന്നൂ,
കടിക്കുന്നൂ,
മടിക്കാതേ
കൊല്ലുന്നൂ,
അന്യരായി
കരുതുന്നൂ.
ബുദ്ധിയില്ലാത്ത
നിങ്ങൾക്കു,
ബുദ്ധിയോതുന്നു
ഞാനിന്ന്,
നിങ്ങളും
ഞങ്ങളും തമ്മി-
ലുണ്ടൊരിത്തിരി
വ്യത്യാസം.
ഏതുവേഷത്തിൽ
വന്നാലും,
എത്രനാൾ
കഴിഞ്ഞാലും,
യജമാനനെയറിഞ്ഞിടും
ഞങ്ങൾ,
മാറ്റമൊന്നുമില്ലതിൽ.
ദൈവമെന്ന
യജമാനനോ,
വേഷമൊന്നതുമാറിയാൽ,
ആട്ടിയോടിച്ചിടും
നിങ്ങൾ,
കൂസലൊട്ടുമതില്ലാതെ.
എത്ര
ജന്മമുണ്ടെങ്കിലും,
ശ്വാനനായി
ജനിക്കയാണു-
നാഥനാരെന്നറിയാത്ത,
നരനേക്കാളുത്തമം.
good
ReplyDeleteThanks aliya..
Deleteതാരതമ്യം രസകരം,ചിന്തനീയം,കാലികം.
ReplyDeleteനന്ദി സുധി..
Delete