"അച്ഛാ, നമുക്ക് എന്തുകൊണ്ടാണ് ഇത്രയേറെ ദൈവങ്ങള്‍?"
"നല്ല ചോദ്യം. മോന്‍, അച്ഛന്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കണം. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കുകയും വേണം.
വളരെ ഉത്കൃഷ്ടങ്ങളായ ഒട്ടനവധി ആശയങ്ങളുടെയും ആചാരങ്ങളുടെയും സമാഹാരമാണ് നമ്മുടെ ഹിന്ദുധര്‍മ്മം. അതിലൊന്നാണ് നമ്മുടെ ദൈവങ്ങള്‍. പണ്ടുമുതലേ നമ്മള്‍ ഈ പ്രപഞ്ചത്തിലെ ശ്രേഷ്ടങ്ങളായ എല്ലാ ശക്തിവിശേഷങ്ങളെയും ബഹുമാനിച്ചിരുന്നു. സമുദ്രത്തെയും, നദികളെയും മഴയെയും കാറ്റിനെയും ഇടിമിന്നലിനേയും മാത്രമല്ല ഭൂമിയെയും ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയുമെല്ലാം നമ്മള്‍ ആരാധിച്ചിരുന്നു. സൃഷ്ടിയും സ്ഥിതിയും സംഹാരവും നമുക്ക് ആരാധനാമൂര്‍ത്തികളാണ്. നമ്മള്‍ പുസ്തകങ്ങള്‍ പൂജ വയ്ക്കുന്നതു കണ്ടിട്ടില്ലേ? പലപ്പോഴും നമ്മള്‍ ഓട്ടോയിലും ടാക്സിയിലും കയറുമ്പോള്‍ ഡ്രൈവര്‍മാര്‍ അതിന്റെ സ്റ്റിയറിംഗ് വീല്‍ തൊട്ടു തൊഴുന്നതു കണ്ടിട്ടില്ലേ? ആ വാഹനത്തെ മുന്നോട്ടു നയിക്കുന്ന ചൈതന്യത്തെ, അതിനെ എന്തു പേരിട്ടു വിളിച്ചാലും, ബഹുമാനിക്കുകയാണവര്‍. ഇതുപോലെ ജീവിച്ചിരിക്കുന്നതും മണ്‍മറഞ്ഞു പോയതുമായ വിശിഷ്ട വ്യക്തികളെയും നമ്മള്‍ ബഹുമാനിക്കുന്നു ആരാധിക്കുന്നു. നമുക്ക് പൂജിക്കാന്‍ കഴിയാത്തതായി ഈ പ്രപഞ്ചത്തില്‍ ഒന്നുമില്ല. കാരണം, ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും പരമാത്മചൈതന്യം കുടികൊള്ളുന്നു എന്നു കരുതുന്നവരാണ് നമ്മള്‍.
പക്ഷേ, ഇങ്ങനെ അനേകം ദൈവങ്ങളെ ആരാധിക്കുമ്പോഴും നമ്മുടെ ഋഷിമാര്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന ഒന്നുണ്ട്.
"ആകാശാത് പതിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വദേവ നമസ്കാരം
കേശവം പ്രതി ഗച്ഛതി"
ആകാശത്തില്‍ നിന്നും പതിക്കുന്ന മഴത്തുള്ളികള്‍, ചാലുകളായി തോടുകളായി അരുവികളായി പുഴകളായി അവസാനം സമുദ്രത്തില്‍ വന്നുചേരുന്നു. അതുപോലെ, എത്രയെല്ലാം വിഭിന്നങ്ങളായ ദേവതകളെ ആരാധിച്ചാലും അതെല്ലാം ഏകവും അദ്വിതീയവുമായ ആ പരമാത്മ ചൈതന്യത്തില്‍ ചെന്നുചേരുന്നു. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഏതു ദൈവത്തെ സ്വീകരിക്കാനും ആരാധിക്കാനും നിങ്ങള്‍ക്കു സ്വാതന്ത്ര്യം ഉണ്ട്. കാരണം ആത്യന്തികമായി അതെല്ലാം ആ ഏക ചൈതന്യത്തില്‍ വന്നുചേരുന്നു.
"ഏകം സത് വിപ്രാ ബഹുധാ വദന്തി"
ഈ ഉദാത്തമായ ആശയം മുന്നോട്ട് വയ്ക്കുന്നതിലൂടെ ലോകത്തിലെ മറ്റേതൊരു മതത്തേയും ഈശ്വരസങ്കല്പത്തെയും ഉള്‍ക്കൊള്ളാനുള്ള ഔന്നത്യം ഹൈന്ദവധര്‍മ്മം ആര്‍ജ്ജിക്കുന്നു. നിങ്ങള്‍ യഹോവയെയോ, അല്ലാഹുവിനെയോ ബുദ്ധനെയോ ജൈനനെയോ ആരെ ആരാധിച്ചാലും അതെല്ലാം ആ പരമമായ ചൈതന്യത്തില്‍ എത്തിച്ചേരുന്നു എന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ച മറ്റേതൊരു മതമുണ്ട് ഈ ലോകത്തില്‍?
ഇനി ഇതു മറ്റൊരു വിധത്തില്‍ പറയാം. മോന്റെ കയ്യില്‍ 10 മിഠായി ഉണ്ട്. നിന്റെ കൂട്ടുകാരന്റെ കയ്യില്‍ ഒന്നും. ആരാണ് സമ്പന്നന്‍? മുപ്പത്തിമുക്കോടി ദൈവങ്ങളുള്ളവാനോ അതോ ഒരെണ്ണം ഉള്ളവനോ? നമ്മുടെ സമ്പന്നതയില്‍ നമ്മള്‍ അഭിമാനിക്കണം. അവന്റെ ദൈവത്തെയും നമ്മുടെ ദൈവങ്ങളുടെ കൂടെ കൂട്ടാനുള്ള ആര്‍ജ്ജവം നമുക്കുണ്ട്. അങ്ങനെ മുപ്പത്തിമുക്കോടി ഒന്ന് ദൈവങ്ങളെ നമുക്ക് ആരാധിക്കാം. അവനെയും ചേര്‍ത്തു നിര്‍ത്താം.
ആകാശാത് പതിതം തോയം- ഇത് എവിടെനിന്നാണ് എടുത്തിരിക്കുന്നത് ?
ReplyDelete