“എടാ, നീ അവളെ കണ്ടോ. എന്തു ഭംഗിയാണ് കാണാൻ. കണ്ണെടുക്കാൻ തോന്നുന്നില്ല..”
ഇടനാഴിയിലൂടെ നടന്നുവരുന്ന സുന്ദരിക്കുട്ടിയെ നോക്കി ഞാൻ എന്റെ സുഹൃത്തിനോട് പറഞ്ഞു. ഞാനും എന്റെ കൂട്ടുകാരനും ഞങ്ങളുടെ ക്ലാസിന്റെ മുന്നിലുള്ള അരഭിത്തിയിൽ കയറി കാലുമാട്ടി ഇരിക്കുമ്പോഴാണ് അവളുടെ വരവ്.
"അവൾക്ക് ആ ചുരിദാറ് നന്നായി ഇണങ്ങുന്നുണ്ട്. എന്താ ഫ്രെഷ്നസ്സ്.. വാരണം ആയിരത്തിലെ സമീറാ റെഡ്ഡിയെപ്പോലുണ്ട്. നീ ഇതൊന്നും കാണുന്നില്ലിയോടേ?” ഞാൻ എന്റെ കൂട്ടുകാരനെ തോണ്ടിവിളിച്ചുകൊണ്ട് ചോദിച്ചു.
“എല്ലാം കാണുന്നുണ്ടേ! ഇന്നലെയും അവൾ ഇതുവഴിപോയപ്പോൾ നീ ഈ ഡയലോഗ് ഒക്കെത്തന്നെയല്ലേ പറഞ്ഞത്. അവൾ ഇന്നലെ ഇട്ട ചുരിദാർ തന്നെയാണ് ഇന്നും ഇട്ടിരിക്കുന്നത്.” അവൻ പറഞ്ഞു.
അത് ശ്രദ്ധിക്കാതെ ഞാൻ തുടർന്നു. “എന്ത് മുഖശ്രീയാടാ അവൾക്ക്. അവൾ പാസ്സ് ചെയ്തപ്പോൾ അടിച്ച ആ കാറ്റിന് എന്ത് സുഗന്ധം. ശാലീന സുന്ദരി...”
“എടാ അത് ഞാൻ അടിച്ച പെർഫ്യൂമിന്റെ ഗന്ധമാ... ഞാൻ കൈ പൊക്കിയപ്പോൾ മണം നിനക്ക് കിട്ടിയതാ..” അവൻ പതുക്കെ പറഞ്ഞു.
ഞാൻ തുടർന്നു.
“അവൾ കടന്നുപോയപ്പോൾ എന്നെ നോക്കിയത് നീ കണ്ടോ? അപ്പോൾ അവളുടെ ചുണ്ടിൽ ചെറിയൊരു കള്ളച്ചിരിയുണ്ടായിരുന്നു. എനിക്ക് ഒറപ്പാണ് മോനേ, അവൾക്ക് എന്നോട് എന്തോ ഒരു ‘ഇത്‘ ഉണ്ട്!!“
“അവൾ നിന്നെയല്ല നോക്കിയതെന്നാണ് എനിക്ക് തോന്നുന്നത്.” അവൻ പറഞ്ഞു.
ഞാൻ അവനെ രൂക്ഷമായൊന്ന് നോക്കി. എന്നിട്ട് പറഞ്ഞു.
“ഒന്നെണീറ്റ് പോകാൻ വല്ലതും തരണോ? മണവും ഗുണവും ഇല്ലാത്തവൻ!”
ഇതുകേട്ട് അവൻ ചിരിച്ചു. ഞാൻ എണീറ്റിട്ട് പറഞ്ഞു.
“നീ ഇവിടെ ഇരിക്ക്. എന്തായാലും ഞാൻ അവളെ പരിചയപ്പെടാൻ പോവുകയാ.“
അവൻ എന്തോ പറയാൻ തുനിഞ്ഞപ്പോഴേക്കും ഞാൻ പെട്ടന്ന് നടന്നു നീങ്ങി.
“എക്സ്ക്യൂസ് മീ.” അവളുടെ അടുത്തെത്തി ഞാൻ പറഞ്ഞു.
അവൾ പെട്ടന്ന് തിരിഞ്ഞുനോക്കി. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ജീവൻ അല്ലേ?”
“അതെ, എന്നെ അറിയാമോ? എന്താ കുട്ടിയുടെ പേര്?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“എന്റെ പേര് മായ. സോറി, എന്റെ ക്ലാസ്സ് തുടങ്ങി. ഞാൻ പോട്ടേ. ലേറ്റ് ആകും. പിന്നെക്കാണാം”
“ഏത് ബാച്ചാ?” ഞാൻ പെട്ടന്ന് ചോദിച്ചു.
“ഫസ്റ്റ് ഇയർ സുവോളജി.” അവൾ നടന്നു നീങ്ങി.
“എടാ, സക്സസ്സ്.. പരിചയപ്പെട്ടു. അവൾക്ക് എന്റെ പേരറിയാം. അവൾ മായ... എന്താാാ പെണ്ണ്!” ഞാൻ എന്റെ കൂട്ടുകാരന്റെ അടുത്തെത്തി പറഞ്ഞു.
“എടാ അത് എനിക്കറിയാവുന്ന കുട്ടിയാ. അവൾ അങ്ങനെ പലതും കാണിക്കും. നീ അതു കണ്ട് വീണുപോകരുത്. അവൾ പലരേയും ഇങ്ങനെ വീഴ്ത്തിയിട്ടുണ്ട്. അവളുടെ പിന്നാലെ പോയി നിന്റെ വിലപ്പെട്ട സമയം വെറുതെ കളയരുത്.” അവൻ പറഞ്ഞു.
ഞാൻ ജീവൻ. അവൻ പരമൻ. എന്റെ ഒരേ ഒരു സുഹൃത്ത്. ഒരു വൃക്ഷത്തിന്റെ കൊമ്പിലിരിക്കുന്ന രണ്ട് കിളികളെപ്പോലെ ആ അരഭിത്തിയിൽ ഞങ്ങൾ ഇരുന്നു. ഞങ്ങൾ തർക്കിക്കുകയാണ്. മായയെ ചൊല്ലി. ഞാൻ പൂർണ്ണമായും മായയിൽ ആകൃഷ്ടനാണ്. അവൻ നിസ്സംഗനായി എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.
ഓരോ തവണ കാണുമ്പോഴും മായ കൂടുതൽ കൂടുതൽ സുന്ദരിയായി എനിക്ക് തോന്നുന്നു. അവളുടെ ഭാവപ്രകടനങ്ങളിൽ നിന്ന് അവൾക്ക് എന്നോട് ഇഷ്ടമാണെന്ന് ഞാൻ ധരിക്കുന്നു. അവളുടെ പുഞ്ചിരി എന്നെ പൂർണ്ണമായി കീഴടക്കുന്നു. എന്റെ കൂട്ടുകാരന്റെ ഉപദേശങ്ങളൊന്നും ശ്രദ്ധിക്കാൻ എനിക്ക് ശക്തിയില്ലാതാകുന്നു. അവൾ എല്ലാം എന്നിൽ നിന്ന് മറയ്ക്കുന്നു. അവൻ സകലതിനേയും പ്രകാശിപ്പിക്കുന്നു. ഇത് അനുസ്യൂതം തുടരുന്നു.

സകലതും മായ അത്രെ!
ReplyDeleteഅതെ..
ReplyDelete