Thursday 1 January 2015

സമയത്തിന്റെ സഞ്ചാരം!

ജലം താഴ്ന്ന ഭാഗത്തേക്ക് ഒഴുകുന്നു.
കാറ്റ് കടലിലേക്കും കരയിലേക്കും വീശുന്നു.
മർദ്ദം കൂടിയ ഭാഗത്തുനിന്നും കുറഞ്ഞ ഭാഗത്തേക്കു വായു ഒഴുകുന്നു.
ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ടു തിരിയുന്നു.
സൂര്യൻ കിഴക്കുനിന്നും പടിഞ്ഞാറോട്ടു സഞ്ചരിക്കുന്നു.
സമയം എങ്ങോട്ടാണു സഞ്ചരിക്കുന്നത്?
അതു സ്ഥിരമായി ഒരു സ്ഥലത്തുനിന്നു സഞ്ചരിക്കയാണോ?
അല്ല, മനസ്സു മന്ത്രിച്ചു.
സമയം വൃത്തത്തിൽ സഞ്ചരിക്കുന്നു!
ക്ലോക്കിലെ സൂചിയുടെ കൂടെ..
സോമദാസ്

2 comments:

  1. വൃത്തത്തിൽ സഞ്ചരിച്ചാൽ തുടങ്ങിയടുത്ത് തന്നെ എത്തില്ലേ?

    ReplyDelete
  2. എത്തും.. ക്ലോക്കിലെ സൂചി തുടങ്ങിയിടത്തുതന്നെ എത്തുന്നില്ലേ?
    ഇപ്പോൾ തണുപ്പുകാലം.. അടുത്ത വർഷം ഈ സമയം വീണ്ടും തണുപ്പ്..

    ReplyDelete